ദുര്‍മന്ത്രവാദവും ഒളിഞ്ഞു നോട്ടവും, സന്ദര്‍ശകരെ ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കും; ആള്‍ദൈവം അറസ്റ്റില്‍

  • 29/06/2025

ദുര്‍മന്ത്രവാദം നടത്തുകയും ഒളിഞ്ഞുനോക്കുകയും ചെയ്ത കേസില്‍ മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. പിംപ്രി ചിഞ്ച്‌വാഡ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രസാദ് ഭീംറാവു തംദാര്‍(29)എന്ന ആള്‍ദൈവമാണ് അറസ്റ്റിലായത്.

ജ്യോതിഷത്തിലൂടെയും മന്ത്രവാദത്തിലൂടെയും ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഇയാളുടെ അടുത്തെത്തുന്ന സന്ദര്‍ശകരോട് അവരുടെ മൊബൈല്‍ ഫോണില്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇതോടെ ആളുകളുടെ ഫോണിന്റെ ആക്‌സസ് ഇയാളുടെ പക്കലാകും.

തുടര്‍ന്ന് ലൈംഗികത്തൊഴിലാളികളായ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തങ്ങളുടെ സന്ദര്‍ശകരോട് ഇയാള്‍ ആവശ്യപ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ കാണുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.

Related News