നായർ സർവീസ് സൊസൈറ്റി (N S S ) കുവൈറ്റിന്റെ വാർഷിക പൊതുയോഗവും , തിരഞ്ഞെടുപ്പും നടന്നു

  • 24/06/2025



കുവൈറ്റ്: നായർ സർവീസ് സൊസൈറ്റി (എൻ. എസ്. എസ്.) കുവൈറ്റിന്റെ 2025 -2026 പ്രവർത്തന വര്ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി, കുവൈറ്റിലെ എട്ടു കരയോഗങ്ങളിലെയും വാർഷിക പൊതുയോഗങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം ജൂൺ 12 വ്യാഴാച്ച , സാൽമിയ ആർട്ടിസ്റ്റിക് യോഗ ഹാളിൽ വെച്ച് നടന്നു. പ്രിസൈഡിങ് ഓഫീസർമാരായ ശ്രീ കെ പി വിജയകുമാർ, ശ്രീ ബൈജു പിള്ള, ശ്രീ സജിത്ത് സി നായർ , ശ്രീ ഓമനക്കുട്ടൻ നൂറനാട് എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കു നേതൃത്വം നൽകി.

വൈകീട്ട് ഏഴു മണിക്ക് ഈശ്വര പ്രാർത്ഥനയോടും, ആചാര്യവന്ദനത്തോടും കൂടി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ആയി ശ്രീ എൻ. കാർത്തിക് നാരായണനും, ജനറൽ സെക്രട്ടറിയായി ശ്രീ അനീഷ് .പി. നായരും, ട്രെഷറർ ആയി ശ്രീ ശ്യാം .ജി .നായരും, വനിതാ സമാജം കൺവീനർ ആയി ശ്രീമതി ദീപ്തി പ്രശാന്തും വീണ്ടും ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഒരു വർഷത്തേക്കാണ് പുതിയ ഭരണ സമിതിയുടെ കാലാവധി.

മറ്റ് ഭാരവാഹികൾ

വൈസ് പ്രസിഡന്റ് : ഹരി വി പിള്ള 
ജോയിന്റ് സെക്രട്ടറി (സോഷ്യൽ അഫയേഴ്‌സ് ): മധു വെട്ടിയാർ 
ജോയിന്റ് സെക്രട്ടറി (അഡ്മിനിസ്ട്രേഷൻ ): അനീഷ് പി ശിവൻ 
ജോയിന്റ് ട്രഷറർ : അഖിൽ വാസുദേവൻ പിള്ള 
വെൽഫെയർ കമ്മിറ്റി കൺവീനർ : പ്രബീഷ് M P
വെൽഫെയർ കമ്മിറ്റി ജോയിന്റ് കൺവീനർ: വേണുഗോപാൽ R നായർ 
കൾച്ചറൽ അഫയേഴ്‌സ് കൺവീനർ : നിശാന്ത് എസ് മേനോൻ 
IT കൺവീനർ: സുനേഷ് നായർ 
ജോയിന്റ് IT കൺവീനർ: രാജേഷ് കുമാർ ആർ എൻ 
മീഡിയ കൺവീനർ: സുജിത് സുരേശൻ 
ജോയിന്റ് മീഡിയ കൺവീനർ: സതീഷ് നായർ 
വനിതാ സമാജം ജോയിന്റ് കൺവീനർ: അജിത അനിൽ 
രക്ഷാധികാരി: K P വിജയകുമാർ 
അഡ്വൈസറി ബോർഡ് അംഗങ്ങൾ: ബൈജു പിള്ള, സജിത്ത് സി നായർ, ഓമനക്കുട്ടൻ നൂറനാട്
മലയാളം മിഷൻ കോ -ഓർഡിനേറ്റർ : കമൽ രാധാകൃഷ്ണൻ 
സ്പോർട്സ് കൗൺസിൽ കൺവീനർ : ബിജോയ് നമ്പ്യാർ 
സ്പോർട്സ് കൗൺസിൽ JT. കൺവീനർ : രാഹുൽ തോമ്പിൽ 
മെഡിക്കൽ കൗൺസിൽ കൺവീനർ : മനോജ് ബി നായർ 
മെഡിക്കൽ കൗൺസിൽ JT. കൺവീനർ : കീർത്തി സുമേഷ് 

തുടർന്ന് പുതിയതായി തിരഞ്ഞെടുക്കപെട്ട എല്ലാ ഭാരവാഹികളും, രക്ഷാധികാരി ശ്രീ കെ. പി. വിജയകുമാർ ചൊല്ലിക്കൊടുത്ത എൻ.എസ്.എസ്. പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് , ജനറൽ സെക്രട്ടറി, ട്രെഷറർ, വനിതാ സമാജം കൺവീനർ എന്നിവർ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ജോയിന്റ് ട്രെഷറർ ശ്രീ. അഖിൽ വാസുദേവന്റെ നന്ദി പ്രകാശനത്തോടെ യോഗനടപടികൾ പര്യവസാനിച്ചു.

Related News