ഇന്ത്യാക്കാരെ സുരക്ഷിതരാക്കി 'ഓപ്പറേഷൻ സിന്ധു', ഇതുവരെ തിരിച്ചെത്തിയത് ഒരു മലയാളി 1117 പേര്‍; ഇന്ന് 2 വിമാനങ്ങള്‍ കൂടി എത്തും

  • 21/06/2025

ഇസ്രയേല്‍ - ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലെയും ഇന്ത്യക്കാരെ സുരക്ഷിതരാക്കാനുള്ള 'ഓപ്പറേഷൻ സിന്ധു' പുരോഗമിക്കുന്നു. ഓപ്പറേഷൻ സിന്ധുവഴി ഇതുവരെ രാജ്യത്ത് 1117 പേർ തിരിച്ചെത്തി. ഒരു മലയാളിയടക്കമുള്ളവരാണ് ഇതുവരെ തിരിച്ചെത്തിയതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്നലെ രാത്രി 11.30 ന് എത്തിയ വിമാനത്തില്‍ 290 പേരാണ് രാജ്യത്ത് തിരിച്ചെത്തിയത്. 'ഓപ്പറേഷൻ സിന്ധു' വഴി ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും. ഈ വിമാനത്തില്‍ മലയാളികളൊന്നുമില്ല.

ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ടെലഗ്രാം വഴിയോ, ഹെല്‍പ്‌ലൈന്‍ നമ്ബറുകളിലോ ബന്ധപ്പെടണമെന്നാണ് എംബസി നിര്‍ദേശിച്ചിരിക്കുന്നത്.

Related News