ഉറുദുവിന് വെട്ട്, മാതൃഭാഷ കോളത്തില്‍ 'മുസ്ലീം'; ഡല്‍ഹി യൂണിവേഴ്‌സിറ്റി അപേക്ഷാ ഫോമില്‍ ഗുരുതര പിഴവുകള്‍, പ്രതിഷേധം

  • 20/06/2025

ഡല്‍ഹി സര്‍വകലാശാല (ഡിയു) യുജി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോമില്‍ ഗുരുതര പിഴവുകള്‍. അപേക്ഷയിലെ മാതൃഭാഷ എന്ന വിഭാഗത്തില്‍ 'മുസ്ലീം' എന്ന് രേഖപ്പെടുത്തിയ നടപടി ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. മാതൃഭാഷ വിഭാഗത്തില്‍ ഉറുദു ഉള്‍പ്പെടുത്താത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അപേക്ഷ ഫോമിലെ പിഴവുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക ചര്‍ച്ചകള്‍ക്കും വഴി തുറന്നിട്ടുണ്ട്. പിഴവ് ഉടന്‍ തിരുത്തണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി. അപേക്ഷ ഫോമിലെ പിഴവ് സ്വാഭാവിക വീഴ്ചയായി കാണാനാവില്ലെന്നാണ് വിമര്‍ശകരുടെ പ്രധാന വാദം. വിഷയം വിവാദമായിട്ടും പിഴവുകള്‍ സംബന്ധിച്ച്‌ പ്രതികരിക്കാന്‍ ഡല്‍ഹി സര്‍വകലാശാല തയ്യാറായിട്ടില്ല.

'ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ പ്രകാരം അംഗീകരിക്കപ്പെട്ടതും സാംസ്‌കാരിക - സാഹിത്യ പൈതൃകവുമുള്ള ഭാഷയാണ് ഉറുദു. അത്തരം ഒരു ഭാഷയെ അവഗണിച്ചത് ന്യായീകരിക്കാനാവില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യയിലെ വലിയൊരു വിഭാഗം മുസ്ലിങ്ങള്‍ ഉറുദു സംസാരിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ അപേക്ഷ ഫോമിലെ പിശകിനെ സ്വാഭാവികമായി കാണാന്‍ കഴിയില്ല'- വിമര്‍ശകര്‍ പറയുന്നു.

Related News