'ഈ കാത്തിരിപ്പ് വേദനാജനകം; മിന്നല്‍ പ്രളയം കഴിഞ്ഞിട്ട് 12 വര്‍ഷം; തിരിച്ചറിയാതെ 702 മൃതദേഹങ്ങള്‍

  • 19/06/2025

കേദാര്‍നാഥിലെ മിന്നല്‍പ്രളയത്തിനുശേഷം 12 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ 702 പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍. മരിച്ചവരുടെ ഡിഎന്‍എ സാമ്ബിളുകളും കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് ശേഖരിച്ച സാമ്ബിളുകളും തമ്മില്‍ പൊരുത്തപ്പെടാതെ വന്നതോടെ ബന്ധുക്കളുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.

വര്‍ഷങ്ങളായുള്ള ബന്ധുക്കളുടെ ഈ കാത്തിരിപ്പ് വളരെ വേദനാജനകമാണെന്ന് മരിച്ചവരെ തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ 702 പേരുടെയും ഡിഎന്‍എ സാമ്ബികളുകള്‍ തങ്ങളുടെ കൈവശം ഉണ്ട്. എന്നാല്‍ കുടുംബാംഗങ്ങളുടെ സാമ്ബിളുകളുമായി പൊരുത്തമില്ലാത്തതിനാല്‍ അവരെ തിരിച്ചറിയുക എന്നത് പ്രയാസകരമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

Related News