പ്രശ്നപരിഹാരത്തിന് ഇടപെട്ട് കു‍ഞ്ഞാലിക്കുട്ടി; സതീശനെ മറികടന്ന് കെസിയുമായി സംസാരിച്ചു, അൻവര്‍ കെസിയെ കണ്ടേക്കും

  • 28/05/2025

നിലമ്ബൂർ ഉപതെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയില്‍ കൂടുതല്‍ നീക്കങ്ങള്‍. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി നിർദേശിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായാണ് വിവരം.

കൂടാതെ മറ്റു കോണ്‍ഗ്രസുകാരുമായും കുഞ്ഞാലിക്കുട്ടി സംസാരിച്ചതായി സൂചനയുണ്ട്. അൻവറുമായി ബന്ധപ്പെട്ടുള്ള വിഡി സതീശൻ്റെ നിലപാട് മറികടന്നാണ് നിലവില്‍ ചർച്ചകള്‍ നടക്കുന്നത്. കുഞ്ഞാലിക്കുട്ടി ഇടപെട്ടതിനാല്‍ വിഷയത്തില്‍ കെസി വേണുഗോപാല്‍ ഇടപെടും. അതേസമയം, അൻവർ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്.

പിവി അൻവറിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. അൻവർ മുന്നണിയില്‍ വേണ്ടെന്ന് സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. നിലമ്ബൂര്‍ തെരഞ്ഞെടുപ്പില്‍ അൻവർ നിർണായക ശക്തിയാണ്. അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Related News