ദലിത് യുവതിക്ക് പൊലീസ് സ്റ്റേഷനില്‍ പീഡനം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

  • 19/05/2025

ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂറോളം ചോദ്യം ചെയ്ത സംഭവത്തില്‍ പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന തിരുവനന്തപുരം പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എസ്‌ഐക്കെതിരെ നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്നും മറ്റ് രണ്ട് പൊലീസുകാര്‍ക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊലീസിന്റെ മാനസിക പീഡനത്തിനിരയായ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തിയാല്‍ മാത്രമേ തനിക്ക് നിതീ ലഭിക്കുകയുള്ളു. തന്നോട് ഏറ്റവും മോശമായി പെരുമാറിയത് പ്രസന്നന്‍ എന്ന പൊലീസുകാരനാണെന്നും വ്യാജ പരാതിയില്‍ നടപടി വേണമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു

Related News