കുട എടുക്കണോ വേണ്ടയോ ആപ്പ് പറയും, തത്സമയ കാലാവസ്ഥ അറിയിപ്പുമായി കേരളത്തിന്റെ സ്വന്തം മൊബൈല്‍ ആപ്പ്

  • 15/05/2025

കാലാവസ്ഥയുടെ കാര്യം പറയാനാകാത്ത സ്ഥിതിയാണിപ്പോള്‍, നല്ല വെയില്‍ പൊടുന്നനെ മാറി മഴ പെയ്യാം മഴക്കാലത്ത് അപ്രതീക്ഷിതമായി അതിതീവ്രമഴ പെയ്യാം, കാലാവസ്ഥയെ കുറിച്ച്‌ സംസാരിക്കാതെ ഒരു ദിവസം മുന്നോട്ട് പോകാത്ത നിലയിലെത്തി കേരളം.

അതുകൊണ്ടുതന്നെ യാത്രയ്ക്കിറങ്ങുമ്ബോള്‍ വെയിലായലും മഴയായാലും കുടയും വെള്ളവുമൊക്കെ എടുക്കുന്ന സ്ഥിതിയിലായി. എവിടെയെങ്കിലും പോകണമെങ്കില്‍ അവിടെ മഴയായിരിക്കുമോ എങ്ങനെയാകും കാലാവസ്ഥ എന്നൊന്നും ഉറപ്പിച്ചു പറയാൻ പഴയകാല അനുഭവങ്ങള്‍ മാത്രം പോര എന്ന സ്ഥിതിയിലായിരിക്കുന്നു കാര്യങ്ങള്‍ അത്തരം ബദ്ധപ്പാടുകള്‍ക്ക് പരിഹാരമാകുന്നു. 

ഒരു പുതിയ സ്ഥലം സന്ദർശിക്കുമ്ബോള്‍ കാലാവസ്ഥ എങ്ങനെ മാറുമെന്ന് പരിശോധിക്കണോ? എങ്കില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച്‌ അതത് സമയത്തെ ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു പുതിയ കാലാവസ്ഥാ ആപ്ലിക്കേഷൻ (weather application) കേരളത്തില്‍ വരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (Institute for Climate Change studies ) പുറത്തിറക്കുന്ന പുതിയ മൊബൈല്‍ ആപ്പ് (mobile app), തീവ്രമായ മഴയ്ക്കും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മുൻകൂട്ടി മുന്നറിയിപ്പ് നല്‍കാൻ ശേഷിയുള്ളതാണ്.

ദുരന്തനിവാരണ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോർ സയൻസ് ആൻഡ് ടെക്നോളജി എൻവയോണ്‍മെന്റിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഈ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. കേരള സ്റ്റാർട്ട് അപ്പ് മിഷനാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്.

Related News