പൊതുമരാമത്ത് വകുപ്പില്‍ ക്രമക്കേട്: കൊയിലാണ്ടിയിലെ ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ; പണം തട്ടിയെന്ന് കേസ്

  • 15/05/2025

കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസില്‍ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കരാറുകാർക്ക് നല്‍കേണ്ട പണം തട്ടിയെടുത്തെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് വനിതാ ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.

സീനിയർ ക്ലാർക്ക് നീതു ബാലകൃഷ്ണൻ, ഹെഡ് ക്ലാർക്ക് എൻ കെ ഖദീജ എന്നിവർക്കാണ് സസ്പെൻഷൻ. കരാറുകാർക്ക് നല്‍കേണ്ട 16 ലക്ഷം രൂപ നീതു ബാലകൃഷ്ണൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.

Related News