'അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ?'; യുവതിക്ക് വിരലുകള്‍ നഷ്ടമായ സംഭവത്തില്‍ ഗണേഷ് കുമാര്‍

  • 15/05/2025

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകള്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇത്തരത്തില്‍ എളുപ്പത്തില്‍ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കണമായിരുന്നു. ഇതൊരു അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ എന്നും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ, ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടമാരാണോയെന്ന് അന്വേഷിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

മുന്‍കാലങ്ങളില്‍ ശസ്ത്രക്രിയ ചെയ്തവരുടെ അനുഭവങ്ങള്‍ കണക്കിലെടുക്കണമായിരുന്നു. ഇത്തരം ശസ്ത്രക്രിയയുടെ പരിണിത ഫലങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയില്‍ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനാണ് ഇവര്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. ഫെബ്രുവരി 22ന് ആണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായത്.

പ്രസവത്തിന് ശേഷമുള്ള വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍, പരസ്യം കണ്ടാണ് കോസ്മറ്റിക് ആശുപത്രിയുമായി നീതു ബന്ധപ്പെടുന്നത്. 5 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കായി ആശുപത്രി ആവശ്യപ്പെട്ടത്. ആദ്യം യുവതി പിന്മാറിയെങ്കിലും മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതാരാമെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും ബന്ധപ്പെടുകയായിരുന്നു.

Related News