അന്വേഷണത്തില്‍ തൃപ്തിയില്ല, കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍, ഡിജിപിക്ക് യുവതി പരാതി നല്‍കി

  • 13/05/2025

കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ ഡിജിപിക്ക് പരാതി. നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഗുരുതരസ്ഥിതിയാണ്, ആരോപണ വിധേയരുടെ മുഴുവൻ മൊഴി രേഖപ്പെടുത്തണമെന്നും യുവതി ആവശ്യപ്പെട്ടു. 

തിരുവനന്തപുരം കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായത്.അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവതി, ആഴ്ചകളായി ദുരിത ജീവിതം നയിക്കുകയാണ്. അമിതമായ അളവില്‍ കൊഴുപ്പ് നീക്കിയതിനാല്‍ രക്തകുഴലുകളുടെ പ്രവർത്തനം തകരാറിലായി. യുവതിയുടെ ഒൻപത് വിരലുകള്‍ മുറിച്ചു മാറ്റുകയും ചെയ്തു.

Related News