തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിൻസണ്‍ രാജക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച കോടതി വിധി തൃപ്തികരമാണെന്നും കുറഞ്ഞത് 30 വര്‍ഷത്തോളം കേദലിന് ജയിലില്‍ കിടക്കേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂട്ടവര്‍ അഡ്വ. ദിലീപ് സത്യൻ പറഞ്ഞു. ജീവപര്യന്തമാണെങ്കിലും കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ട ശിക്ഷാവിധിയാണ് പുറത്തിറക്കിയിരിക്കുന്നത്. 12 വർഷത്തെ ശിക്ഷ ആദ്യം അനുഭവിച്ചശേഷമേ ജീവപര്യന്തം തുടങ്ങുകയുള്ളു.
30 വർഷത്തോളം കേദലിന് ജയിലില്‍ കിടക്കേണ്ടി വരും. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്. കോടതി വിധിച്ച 15 ലക്ഷം രൂപ പിഴ അമ്മാവൻ ജോസിനാണ് കൊടുക്കേണ്ടതെന്ന് പ്രോസിക്യൂട്ടർ അഡ്വ. ദിലീപ് സത്യൻ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ചിട്ടില്ലെന്ന് പറയാനാകില്ലെന്നും കോടതി വിധി കിട്ടിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ജീവപര്യന്തം തടവ് പോരാതെ വരുമ്ബോഴാണ് വധശിക്ഷ നല്‍കുന്നത്. അതിനാല്‍ തന്നെ വിധി തൃപ്തികരമാണ്. നഷ്ടപരിഹാരമായി ആകെ വന്നിട്ടുള്ള 15 ലക്ഷം രൂപയും കേസിലെ ഇരയായ ഒന്നാം സാക്ഷി ജോസിന് നല്‍കണമെന്നാണ് വിധി. പ്രതിക്ക് ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. ഇക്കാര്യങ്ങളടക്കം കോടതി പരിഗണിച്ചിരിക്കാമെന്നും അഡ്വ. ദിലീപ് സത്യൻ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?