36 കെപിസിസി പ്രസിഡന്റുമാരുടെ ഫോട്ടോയില്‍ ഒരു വിഭാഗം മാത്രം ഇല്ല; വിമര്‍ശനവുമായി കൊടിക്കുന്നില്‍

  • 12/05/2025

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. കെപിസിസി ഓഫീസിലെ ചുവരില്‍ തൂക്കിയ 36 പ്രസിഡന്റുമാരില്‍ ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിയിരിക്കുന്നു. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മാറ്റി നിര്‍ത്തുന്നുവെന്ന പരാതി പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലുയള്ള എഐസിസി ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെടുന്നുവെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.

ദേശീയതലത്തിലും മറ്റ് സംസ്ഥാനങ്ങളിലെ ഭാരവാഹി പട്ടിക പരിശോധിച്ചാല്‍ ഈ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചതായി കാണാമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയനേതൃത്വത്തിന് ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ടീം സണ്ണിയായി പ്രവര്‍ത്തിക്കാന്‍ പുതിയനേതൃത്വത്തിന് സാധിക്കും.

വിദ്യാര്‍ഥി കാലം മുതലെ നേതൃശേഷി തെളിയിച്ചവാരണ് പുതിയ നേതൃത്വമെന്നും അവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ കഴിയുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. രണ്ട് കെപിസിസി അധ്യക്ഷന്‍മാര്‍ക്കൊപ്പം വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

Related News