പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കില്‍ ഇടയ്ക്കോട് മേല്‍പുരം തട്ടാൻവിള സ്വദേശി വിഷ്ണു(27) ആണ് ഒളിവില്‍ പോയി അഞ്ച് വർഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായത്. കേസില്‍ ജാമ്യത്തിലിറങ്ങിയതിനെ തുടർന്ന് തമിഴ്‌നാട് ഡിണ്ടിഗല്‍ മാർക്കണ്ടാപുരം എന്ന സ്ഥലത്ത് കാലിവളർത്തല്‍ ഫാമില്‍ ഒളിവില്‍ കഴിഞ്ഞുവരവെയാണ് പൊലീസിന്റെ പിടിയിലായത്.
നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജിയുടെ മേല്‍നോട്ടത്തില്‍ പാറശാല പൊലീസ് ഇൻസ്പെക്ടർ സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 2020, 2021 വർഷങ്ങളില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി രണ്ട് കേസുകളിലും ജാമ്യം നേടിയ ശേഷമാണ് തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളിലേക്ക് കടന്ന് പല സ്ഥലങ്ങളിലായി മാറിമാറി കഴിഞ്ഞത്.
സംഭവങ്ങളില്‍ ഒളിവില്‍ കഴിയുന്ന മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ഉടനെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നും നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?