ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന നടത്തി മന്ത്രി

  • 26/12/2024


കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന നടത്തി മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മിഷാരി. കാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പരിശോധനയില്‍ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. മുന്നറിയിപ്പ് നോട്ടീസുകൾ നല്‍കുകയും ചെയ്തു. നിയമലംഘകർക്കെതിരെ കര്‍ശനമായ നടപടികൾ സ്വീകരിക്കുമെന്നും അബ്ദുല്ലത്തീഫ് അൽ മിഷാരി കൂട്ടിച്ചേര്‍ത്തു.

ചട്ടങ്ങളും സംവിധാനങ്ങളും പാലിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, ലംഘനങ്ങൾ ഉണ്ടായാൽ ഒരു ഇളവും ഉണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി. കെട്ടിടങ്ങളുടെയും കടകളുടെയും ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും മുനിസിപ്പൽ ചട്ടങ്ങളും സംവിധാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയായിരുന്നു പരിശോധന. 
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മന്ത്രി സംഘടിപ്പിച്ച ഫീൽഡ് സന്ദർശന പരമ്പരയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

Related News