ഫർവാനിയയിൽ ലിഫ്റ്റിൽ കൈ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

  • 29/07/2024


കുവൈത്ത് സിറ്റി: കെട്ടിടത്തിൻ്റെ ലിഫ്റ്റിൽ കൈ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ഫര്‍വാനിയയിലാണ് സംഭവം. കുടുംബം താമസിക്കുന്ന കെട്ടിടത്തിന്‍റെ ലിഫ്റ്റിൽ കുട്ടിയുടെ കൈ കുടുങ്ങിയതായി വിവരം ലഭിക്കുകയായിരുന്നു. ഫർവാനിയ ഫയർ ഡിപ്പാർട്ട്‌മെൻ്റും ടെക്‌നിക്കൽ റെസ്‌ക്യൂ സെൻ്ററുകളും ഉടൻ സ്ഥലത്തേക്ക് തിരിച്ചു. ആദ്യം എലിവേറ്ററിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. തുടര്‍ന്ന് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. കുട്ടിയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

Related News