പാകിസ്ഥാനെ ഞെട്ടിച്ച്‌ വീണ്ടും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം

  • 04/05/2025

പാകിസ്ഥാനെ ഞെട്ടിച്ച്‌ വീണ്ടും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം. കലാറ്റിലെ മോംഗോച്ചാർ പ്രദേശത്ത് വലിയ രീതിയില്‍ ആക്രമണം നടത്തുകയും ക്വറ്റ-കറാച്ചി ഹൈവേ തടസ്സപ്പെടുത്തുകയും സർക്കാർ ഓഫീസുകള്‍ക്ക് തീയിടുകയും ചെയ്തതായി വാർത്താ ഏജൻസിയായ ഡിഡി ന്യൂസ് റിപ്പോർട്ട് ചെയ്തു. സായുധരായ ബി‌എല്‍‌എ തീവ്രവാദികള്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി, ബസുകളും കാറുകളും തടഞ്ഞു. തുടർന്ന് നാഡ്ര, ജുഡീഷ്യല്‍ കോംപ്ലക്സ്, നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് തീയിട്ടു.

മറ്റൊരു ആക്രമണത്തില്‍, ഗദാനിയില്‍ നിന്ന് ക്വറ്റയിലേക്ക് തടവുകാരെ കൊണ്ടുപോയിരുന്ന പൊലീസ് വാൻ പതിയിരുന്ന് ആക്രമിച്ച്‌ 10 തടവുകാരെ മോചിപ്പിക്കുകയും അഞ്ച് പൊലീസുകാരെ ബന്ദികളാക്കുകയും ചെയ്തു. വാനും രണ്ട് ഉദ്യോഗസ്ഥരെയും പിന്നീട് വിട്ടയച്ചു. സുരക്ഷാ സേന പ്രത്യാക്രമണം നടത്തുകയും ദേശീയപാത വീണ്ടും തുറക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.

Related News