450 കിലോമീറ്റര്‍ പ്രഹരശേഷി; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച്‌ പാകിസ്ഥാന്‍

  • 03/05/2025

കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച്‌ പാകിസ്ഥാന്‍. 450 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള 'അബ്ദലി വെപ്പണ്‍ സിസ്റ്റം' എന്ന മിസൈലാണ് പരീക്ഷിച്ചതെന്ന് പാക്ക് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെയാണ് മിസൈല്‍ പരീക്ഷണം. 

പാക് സൈന്യത്തിന്റെ കഴിവിലും സാങ്കേതിക കാര്യക്ഷമതയിലും പരിപൂര്‍ണ വിശ്വാസമുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രതികരിച്ചു.സൈനികരുടെ പ്രവര്‍ത്തന സന്നദ്ധത ഉറപ്പാക്കുക, മിസൈലിന്റെ നൂതന നാവിഗേഷന്‍ സംവിധാനം, മെച്ചപ്പെടുത്തിയ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ സാങ്കേതിക കാര്യങ്ങള്‍ വിലയിരുത്തുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യമെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. 

Related News