കടല്‍ത്തീരത്തെ വിമാനത്താവളങ്ങള്‍ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമായിരിക്കും. വിശാലമായ കടലിന്‍റെ സാന്നിധ്യം തന്നെ അതിന് കാരണം. അത്തരത്തില്‍ ഏറെ പേര് കേട്ട ഒരു വിമാനത്താവളമാണ് സെന്‍റ് മാർട്ടിൻ വിമാനത്താവളം എന്നും മാർട്ടൻ പ്രിൻസസ് ജൂലിയാന അന്താരാഷ്ട്ര വിമാനത്താവളം എന്നും അറിയപ്പെടുന്നതാണ് കരീബിയനിലെ സിന്‍റ് മാർട്ടന്‍ ദ്വീപിലെ വിമാനത്താവളം. ഈ വിമാനത്താവളത്തിലേക്ക് വിമാനങ്ങള്‍ ഇറങ്ങുന്നതും പറന്നുയരുന്നതും കണ്ടിരിക്കാനായി വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു.
വിമാനത്താവളത്തിന് സമീപത്തെ മഹോ ബീച്ച്, രാവിലെയും വൈകീട്ടും വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും. പറന്നുയരുന്നതും ഇറങ്ങുന്നതുമായി വിമാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനാണ് സഞ്ചാരികളെത്തുന്നത്. പക്ഷേ, സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. വിമാനങ്ങള്‍ ലാന്‍റ് ചെയ്യുന്നതിനായി വളരെ താഴ്ന്നാണ് ഇവിടെ പറക്കുന്നതെന്നത് തന്നെ കാരണം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു.
ഇൻസെല്‍ എയർ എയർലൈനിന്‍റെ എംഡി 80 വിമാനം പറന്നുയരുന്നതിനുള്ള തയ്യാറെടുപ്പിനായി റണ്‍വേയിലേക്ക് തിരിച്ച് നിര്‍ത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വിശാലമായ ആകാശത്ത് മഴമേഘങ്ങള്‍ തിങ്ങിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വിമാനം റണ്‍വേയിലേക്ക് ശരിയായ രീതിയില്‍ നിന്നതിന് പിന്നാലെ ആളുകള്‍ വിമാനത്താവളത്തിന്‍റെ താത്കാലിക ഇരുമ്ബ് വേലിയില്‍ പിടിച്ച് നില്‍ക്കുന്നത് കാണാം. പിന്നാലെ വിമാനത്തില്‍ നിന്നുള്ള കാതടപ്പിക്കുന്ന ശബ്ദം കേള്‍ക്കാം.
ഈ സമയം വിമാനത്തിന്‍റെ പിന്നില്‍ നിന്നും വായു പ്രവാഹമുണ്ടാകുന്നു. ഈ വായുപ്രവാഹത്തില്‍പ്പെട്ട് സഞ്ചാരികള്‍ ബിച്ചിലേക്ക് തെറിച്ച് വീഴുന്നതും. ചിലര്‍ തെന്നി കടലില്‍ വീഴുന്നതും കാണാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?