അഭിമാനം: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ നേട്ടം കൂടി; ചൈനീസ് താരത്തെ കീഴടക്കി സിന്ധുവിന് വെങ്കല മെഡല്‍

  • 01/08/2021

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനീസ് താരത്തെ കീഴടക്കി പി വി സിന്ധുവിന് വെങ്കല മെഡല്‍. മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു മെഡല്‍ ഉറപ്പിച്ചത്. സ്‌കോര്‍ 21 - 13, 21 - 15 

തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന ചരിത്ര നേട്ടത്തിലേക്കാണ് സിന്ധു മുന്നേറിയത്. റിയോയില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. ഗുസ്തി താരം സുശീല്‍ കുമാര്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് രണ്ട് ഒളിമ്പിക്‌സ് മെഡലുകള്‍ നേടിയിട്ടുള്ളൂ. 

ഇന്നലെ സെമിയില്‍ സിന്ധുവിനെ ചൈനീസ് തായ്‌പേയിയുടെ തായ് സുയിങ് തോല്‍പ്പിച്ചിരുന്നു. സ്‌കോര്‍ 2118, 2112. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ 52ന് ലീഡ് നേടാന്‍ സിന്ധുവിനായിരുന്നു. എന്നാല്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയ തായ് 1111ന് ഒപ്പമെത്തി. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. സ്‌കോര്‍ 1616ലെത്തിക്കാനും പിന്നീട് 1818 വരേയും ഇരുവരും ഒപ്പമായിരുന്നു. തുടര്‍ന്നുള്ള മൂന്ന് പോയിന്റുകള്‍ സിന്ധുവിന് വിട്ടുകൊടുക്കേണ്ടി വന്നു. ഇതോടെ ഗെയിം തായ് സ്വന്തമാക്കി. 

രണ്ടാം ഗെയിമിലും നന്നായിട്ടാണ് സിന്ധു തുടങ്ങിയത്. തുടക്കത്തില്‍ 34ല്‍ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ തിരച്ചെത്തിയ എതിര്‍ താരം 84ലേക്കും പിന്നീട് 711ലേക്കും ലീഡുയര്‍ത്തി. തുടര്‍ന്ന് മത്സരം സിന്ധുവിന് നഷ്ടമാകുന്നതാണ് കണ്ടത്. ലീഡ് 917 ലേക്ക് ഉയര്‍ത്താനും പിന്നാലെ ഗെയിം സ്വന്തമാക്കാനും തായ് സുയിംഗിന് അനായാസം സാധിച്ചു.

Related News