മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

  • 15/03/2021

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​ ക​ണ്ണൂ​ർ ക​ള​ക്‌ട്രേ​റ്റി​ൽ എത്തി വരണാധികാരിയായ അസിസ്റ്റൻറ് ഡെവലെപ്മെൻറ് ഓഫീസർ ബെവിൻ ജോൺ വർഗീസിന് മുന്നിലാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ, സിപിഐ ദേശീയകൗൺസിലംഗം സി എൻ ചന്ദ്രൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു പ​ത്രി​കാ സ​മ​ർ​പ്പ​ണം. 2016-ൽ 56.84% വോട്ട് നേടി, മുപ്പത്തിയേഴായിരത്തോളം വോട്ടിൻറെ വലിയ ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നിന്ന് ജയിച്ചത്. കോൺഗ്രസ് നേതാവായ ദിവാകരനായിരുന്നു അന്ന് പിണറായിയുടെ എതിർസ്ഥാനാർത്ഥി.

നാമനിർദ്ദേശ പത്രിക നൽകുന്നതിന് തൊട്ടുമുമ്ബ് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ മുഖ്യമന്ത്രിക്ക് ആശംസ നേർന്ന് കളക്‌ട്രേറ്റിലെത്തി. കഴിഞ്ഞ ഒരാഴ്‌ചയായി പിണറായി മണ്ഡലത്തിൽ സജീവമാണ്. നാളെയും കൂടി അദ്ദേഹം ധർമ്മടത്തുണ്ടാകും. തുടർന്ന് സംസ്ഥാനമൊട്ടാകെ പ്രചാരണത്തിന് ഇറങ്ങുന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് തലേന്ന് മാത്രമേ ഇനി സ്വന്തം മണ്ഡലത്തിലേക്ക് എത്തുകയുളളൂ.

Related News