ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് ടീഷര്‍ട്ട്! നിഷ്ടപരിഹാരത്തിന് ഉത്തരവ്

  • 28/07/2025

ഓണ്‍ലൈനായി ഓർഡർ ചെയ്ത ലാപ്ടോപ്പിനു പകരം ടീഷർട്ട് ലഭിച്ച സംഭവത്തില്‍ ഇ കൊമേഴ്സ് സ്ഥാപനത്തിനു 49,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പെരുമ്ബാവൂർ സ്വദേശിയാണ് പരാതി നല്‍കിയത്.

ഫോട്ടോഗ്രാഫ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം എതിർകക്ഷി കസ്റ്റമർ കെയറിനെ സമീപിച്ചു. എന്നാല്‍ തിരിച്ചെടുക്കല്‍ അപേക്ഷ മതിയായ കാരണം കാണിക്കാതെ നിരസിച്ചതായി പരാതിയില്‍ പറയുന്നു. ഇ കൊമേഴ്സ് സ്ഥാപനത്തിനു നല്‍കുന്ന പരാതികള്‍ക്കു 48 മണിക്കൂറിനകം കൈപ്പറ്റ് അറിയിപ്പ് നല്‍കണം.

ഒരു മാസത്തിനകം പരാതിയില്‍ പരിഹാരം ഉണ്ടാക്കണമെന്ന ചട്ടം എതിർകക്ഷികള്‍ ലംഘിച്ചതായും ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

Related News