ഇരിക്കൂര്‍ സഹകരണ ബാങ്ക് തിരിമറി; രാത്രി 12 വരെ കുത്തിയിരുന്ന് നിക്ഷേപകരുടെ പ്രതിഷേധം

  • 28/07/2025

ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട് പ്രതിഷേധംശക്തമാക്കി നിക്ഷേപകർ. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി വൈകിയും സ്ത്രീകള്‍ ഉള്‍പ്പെടെ നിക്ഷേപകർ ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ നിക്ഷേപകർ രാത്രി 12 മണി വരെ ബാങ്കില്‍ കുത്തിയിരുന്നു. നിക്ഷേപിച്ച തുകയുടെ കാര്യത്തില്‍ തീരുമാനം ഉടൻ ഉണ്ടാക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു.

ഇരിക്കൂർ സർവീസ് സഹകരണ ബാങ്കില്‍ നിലവിലുള്ളത് കെആർ അബ്ദുല്‍ ഖാദർ കണ്‍വീനറായുള്ള അഡ്മിസ്ട്രേറ്റീവ് ഭരണ സമിതിയാണ്. ബാങ്കിലെ മുൻ ഭരണ സമിതിയുടെ നിയമങ്ങള്‍ ലംഘിച്ചുള്ള വായ്പാ തിരിമറികളാണ് ബാങ്കിനെ കടക്കെണിയില്‍ എത്തിച്ചിരിക്കുന്നത്. കൃത്യമായ വിദ്യഭ്യാസ യോഗ്യത പോലും ഇല്ലാത്തവരയൊണ് ബാങ്കിലെ ഉദ്യോഗസ്ഥരായി പഴയ ഭരണ സമിതി തിരഞ്ഞെടുത്ത് ജോലി നല്‍കിയത്.

ഇവരെ മറയാക്കിയാണ് മുൻ സെക്രട്ടറി കോടിക്കണക്കിന് രൂപ ജനിക്കാത്ത ആളുകളുടെ പേരില്‍ ഉള്‍പ്പെടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി തട്ടിച്ചിരിക്കുന്നതെന്നും നിലവിലെ ബാങ്ക് ഭരണസമിതി കണ്‍വീനർ വ്യക്തമാക്കി.

Related News