സ്കൂൾ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തിയ കേസ്; പ്രതിക്ക് അഞ്ചുവർഷം കഠിനതടവ് വിധിച്ച് അപ്പീൽ കോടതി

  • 24/07/2025



കുവൈത്ത് സിറ്റി: ഹൈസ്കൂൾ വിദ്യാർത്ഥിനികളെ നിരന്തരം ശല്യപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയായ യുവാവിന് അഞ്ചുവർഷം കഠിനതടവ് വിധിച്ച് അപ്പീൽ കോടതി. ജഡ്ജി നസ്ര് സലേം അൽ ഹൈദിന്റെ അധ്യക്ഷതയിൽ ജഡ്ജിമാരായ സൗദ് അൽ സാനിയ, താരിഖ് മെത്‌വാലി എന്നിവരടങ്ങിയ അപ്പീൽ കോടതിയുടെ രണ്ടാം സർക്യൂട്ടാണ് വിധി ശരിവെച്ചത്. നിരന്തരമായ ശല്യം ചെയ്യൽ, പ്രായപൂർത്തിയാകാത്ത കുട്ടിയെ അധാർമിക പ്രവർത്തികളിലേക്ക് പ്രേരിപ്പിക്കാൻ ശ്രമിക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.

ഒരു കോ ഓപ്പറേറ്റീവ് സ്റ്റോറിന് പുറത്ത് വെച്ച് ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിച്ചതോടെയാണ് കേസ് പുറത്തുവന്നത്. ആദ്യം ഇത് ആകസ്മികമായി സംഭവിച്ചതാണെന്ന് കരുതിയെങ്കിലും, ഇയാൾ വീണ്ടും സമാനമായ പ്രവൃത്തി ആവർത്തിക്കുകയും പിന്നീട് സ്നാപ്ചാറ്റിൽ ചേർക്കാൻ നിർബന്ധിക്കുകയും അനുചിതമായ ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ നടത്തുകയും ചെയ്തതോടെയാണ് ഇയാളുടെ ഉദ്ദേശ്യം ഇരയ്ക്ക് മനസ്സിലായത്. സംഭവം അറിഞ്ഞയുടൻ പെൺകുട്ടിയുടെ പിതാവ് ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.

Related News