വീട്ടില്‍ നിന്നും മടക്കം; വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനം അവസാനിച്ചു

  • 23/07/2025

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന് ജനിച്ചുവളർന്ന വീട്ടില്‍ നിന്നും മടക്കം. വേലിക്കകത്ത് വീട്ടില്‍ പൊതുദർശം അവസാനിച്ചു. ആയിരക്കണക്കിനാളുകളാണ് അവസാനമായി കണ്ട് അന്തിമോപചാരമർപ്പിച്ച്‌ മടങ്ങിയത്.

കനത്ത മഴ പോലും വകവെക്കാതെ കാത്തുനിന്ന ജനസാഗരത്തിന് നടുവിലൂടെ മണിക്കൂറുകളെടുത്താണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിലാപയാത്ര വേലിക്കകത്തെ വീട്ടിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രിയനേതാവിനെ ഒരുനോക്ക് കാണാനെത്തിയവർ.

കക്ഷി രാഷ്ട്ട്രീയ ഭേദമന്യേ നിരവധി നേതാക്കളും വി.എസിന് അന്ത്യോപചരാമർപ്പിക്കാൻ എത്തിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,മന്ത്രിമാരായ സജി ചെറിയാൻ, ആർ.ബിന്ദു തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു. ഇനി ഡിസി ഓഫീസില്‍ പൊതുദർശത്തിന് വെച്ച ശേഷം ചുടുകാട്ടിലെത്തിക്കും.

Related News