വിഎസിനെ അധിക്ഷേപിച്ച്‌ വീണ്ടും കുറിപ്പ്; ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്ബലത്തിൻ്റെ മകൻ അറസ്റ്റിലായി

  • 22/07/2025

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച്‌ വീണ്ടും പോസ്റ്റ്. സംഭവത്തില്‍ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്ബലത്തിൻ്റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.വിഎസിനെ അധിക്ഷേപിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട അധ്യാപകനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപിനെയാണ് നഗരൂർ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച്‌ പോസ്റ്റിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അധ്യാപകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിട്ടുണ്ട്. പലരും അനൂപിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

Related News