പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്‌സ്‌ആപ്പില്‍ ലിങ്ക് അയച്ചുനല്‍കി വന്‍തട്ടിപ്പ്, ഇരയായത് 2700 ഓളം പേര്‍; മൂന്ന് പേര്‍ പിടിയില്‍

  • 20/07/2025

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിന്റെ പേരില്‍ രാജ്യത്ത് വന്‍ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് പേരെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്‌സ്‌ആപ്പില്‍ ലിങ്ക് അയച്ചു നല്‍കിയാണ് പണം തട്ടിയിരുന്നത്.

വാരാണസിയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. 2700 ഓളം പേരെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് വിവരം. കേരളത്തില്‍ മാത്രം 500 ഓളം തട്ടിപ്പുകള്‍ നടന്നതായാണ് കണ്ടെത്തല്‍. സംസ്ഥാനത്ത് നിന്ന് 45 ലക്ഷം രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ സംഘം കവര്‍ന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് വാഹന ഉടമകളുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്‌സ്‌ആപ്പില്‍ ലിങ്ക് അയച്ചു നല്‍കി പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Related News