സിപിഐ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി; പാലക്കാട് സുമലത നയിക്കും

  • 20/07/2025

സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തെരഞ്ഞെടുത്തു. സിപിഐയുടെ സംഘടനാ ചരിത്രത്തില്‍ ആദ്യമായാണ് ജില്ലാ സെക്രട്ടറിയായി വനിത തെരഞ്ഞെടുക്കപ്പെടുന്നത്. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സുമലത സ്ഥാനത്തെത്തിയത്. 45 അംഗ ജില്ലാ കൗണ്‍സിലും സമ്മേളനം തെരഞ്ഞെടുത്തു.

നിലവില്‍ മലമ്ബുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിള സംഘം ജില്ലാ സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവർത്തിക്കുകയാണ് സുമലത. മലമ്ബുഴ മന്തക്കാട് തോട്ടപുര സ്വദേശിയാണ്. 

Related News