'റാപ്പ് സംഗീതത്തിന്റെ പ്രാധാന്യവും മാനവും തിരിച്ചറിയാത്തവര്‍'; വേടന്റെ ഗാനങ്ങള്‍ സിലബസില്‍ നിന്ന് നീക്കുന്നതിരെ മന്ത്രി

  • 20/07/2025

കാലിക്കറ്റ് സര്‍വകലാശാല ബിരുദ പാഠ്യപദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ ഗാനങ്ങള്‍ നീക്കം ചെയ്യാനുള്ള നീക്കത്തെ വിമര്‍ശിച്ച്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. യുവതലമുറ ഗായകരുടെ റാപ്പ് ഗാനങ്ങള്‍ നീക്കം ചെയ്യണമെന്ന കാലിക്കറ്റ് സര്‍വകലാശാല വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയെ ശക്തമായി അപലപിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

യുവഗായകരുടെ പാട്ടുകള്‍ നീക്കാനുള്ള തീരുമാനം ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. അക്കാദമിക് കമ്മിറ്റികള്‍ ഇതിനകം തയ്യാറാക്കിയ ഒരു സിലബസില്‍ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങള്‍ക്ക് ഗുണകരമാകില്ല.

റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നില്‍. വൈസ് ചാന്‍സലര്‍ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്‌കാരിക ബോധത്തെ തിരിച്ചറിയണം എന്നും അദ്ദേഹം പ്രതികരിച്ചു.

Related News