കേരളം രാഷ്ട്രീയ ഭ്രാന്താലയമായി മാറിയെന്ന് കാലിക്കറ്റ് സർവകലാശാല വിസി ഡോ.പി .രവീന്ദ്രൻ. ഇതിന്‍റെ പ്രശ്നങ്ങള്‍ അക്കാദമിക് മേഖലയിലുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വേടന്‍റെ പാട്ടുമായി ബന്ധപ്പെട്ട് സെനറ്റ് യോഗത്തിലുയർന്ന പ്രതിഷേധത്തിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച അദ്ദേഹം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളില്‍ മറുപടി പറഞ്ഞു. തന്നെ സംഘപരിവാർ ഏജന്‍റെന്ന് വിളിക്കുന്നതിനടക്കം മറുപടി പറഞ്ഞു.
സെനറ്റ് യോഗം ചിലർ അലങ്കോലപ്പെടുത്തിയെന്നും ഈ നിലയില്‍ മുന്നോട്ട് പോകുന്നത് സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ ഐഎസ്‌എം പരിപാടിക്കും പോസ്റ്റല്‍ വകുപ്പിന്‍റെ പരിപാടിക്കും പോയി. സേവ ഭാരതി നിരോധിത സംഘടനയല്ല. വിസി എന്ന നിലയില്‍ എല്ലാത്തിനെയും ചേർത്തും കലഹിച്ചുo ബഹളം വച്ചും മുന്നോട്ട് പോകുന്നത് സർവകലാശാലയെ ബാധിക്കും.
സംഘപരിവാർ ബന്ധം ആരോപണത്തിലും വിസി മറുപടി നല്‍കി. താൻ ഐഎസ്‌എം പരിപാടിക്ക് പോയിട്ടുണ്ട്. പോസ്റ്റല്‍ ഡിപ്പാർട്മെന്‍റ് പരിപാടിക്ക് പോയിട്ടുണ്ട്. സേവാ ഭാരതി ഒരു നിരോധിത സംഘടന അല്ലെന്നും വിസി എന്ന നിലയില്‍ എല്ലാത്തിനെയും ചേർത്തുപിടിക്കുക എന്നതാണ് സ്വന്തം രീതി എന്നും കാലിക്കറ്റ് വിസി ഡോ. പി രവീന്ദ്രൻ പറഞ്ഞു.
താലിയോല രാഷ്ട്പതിഭവനിലേക്ക് കൊടുത്തത് പ്രദർശനത്തിന് മാത്രമാണ്. ലോണ്‍ പദ്ധതി പോലെയാണ് കൊടുത്തത്. നല്‍കിയവയുടെ കോപി തന്നെ ഇവിടെയുണ്ട്. സ്റ്റോക് ബുക്കില്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയാണ് കൊടുത്തത്. സീറ്റ് ദാനം എന്നതും തെറ്റാണ്. വലിയ അസുഖം നേരിടുന്ന, അർഹരായ ചിലർക്ക് മാത്രം ആണ് സീറ്റ് നല്‍കിയത്.അത് മാനുഷിക പരിഗണന ആണ്. അല്ലാതെ തന്നിഷ്ടം നടത്തിയതല്ലെന്നും വിസി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?