'പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ'; എഡിജിപിക്കെതിരെ മന്ത്രി കെ.രാജന്റെ മൊഴി

  • 16/07/2025

തൃശൂർ പൂരം കലക്കലില്‍ എഡിജിപി അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴി.പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അതിനായി ഗൂഡാലോചന നടന്നെന്നും മന്ത്രിയുടെ മൊഴിയില്‍ പറയുന്നു.അജിത് കുമാർ പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നും മൊഴിയിലുണ്ട്.

ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്. ഗൂഢാലോചന അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊഴിയെടുത്തത് .ഡി ഐ ജി തോംസണ്‍ ജോസിൻ്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയും അന്വേഷണ സംഘം എടുത്തിരുന്നു.

അതേസമയം, തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപി സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച്‌ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News