യെമനിലെ ഇടനിലക്കാരുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോച്ചെ

  • 11/07/2025

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിലേക്കായി ഒരു കോടി രൂപ നല്‍കുമന്ന് ബോബി ചെമ്മണൂര്‍ ട്രസ്റ്റ് ഒരു കോടി രൂപ നല്‍കും. മോചനശ്രമത്തിന്റെ ഭാഗമായി നാലുദിവസത്തിനകം ഒമാനിലെത്തി ചര്‍ച്ചകള്‍ തുടരുമെന്നും യെമനിലെ ഇടനിലക്കാരുമായി ചര്‍ച്ച നടത്തിയതായും ബോബി ചെമ്മണൂര്‍ പറഞ്ഞു.

അതേസമയം, യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ ഈ മാസം 16 ന് വധശിക്ഷയ്ക്ക് വിധേയയാക്കുമെന്ന് കുടുംബത്തെ അറിയിച്ചു. നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് ആണ് ഇക്കാര്യം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചത്. നിമിഷ പ്രിയ ഇപ്പോള്‍ യെമനിലെ സനയിലെ സെന്‍ട്രല്‍ പ്രിസണിലാണ് തടവിലുള്ളത്.

ജയിലില്‍ നിന്നും കഴിഞ്ഞയാഴ്ച വാട്സ് ആപ്പ് ടെക്സ്റ്റിലൂടെയും വോയ്സ് മെസ്സേജിലൂടെയുമാണ് നിമിഷ പ്രിയ വധശിക്ഷയുടെ കാര്യം അറിയിച്ചതെന്ന് ടോമി തോമസ് പറഞ്ഞത്. ജയില്‍ ചെയര്‍മാനാണ് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനവും തീയതിയും അറിയിച്ചതെന്ന് നിമിഷപ്രിയ അറിയിച്ചതായും ടോമി തോമസ് വ്യക്തമാക്കി.

Related News