കോഴിക്കോട് ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി; 30ലേറെ പേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ അപകടം

  • 10/07/2025

വെങ്ങളത്ത് ബസ് പാലത്തില്‍ ഇടിച്ചുകയറി അപകടം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ വെങ്ങളം പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരുമീറ്ററോളം കൈവരിയിലേക്ക് ഇടിച്ചുനില്‍ക്കുന്ന തരത്തിലായിരുന്നു ബസ്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടായി. ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായി വെങ്ങളം പൊലീസ് അറിയിച്ചു.

Related News