യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ട

  • 09/07/2025

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തലും, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമാണ് യോഗത്തിന്റെ പ്രധാന അജണ്ട.

രാവിലെ പത്ത് മണിക്കാണ് യോഗം. മുന്നണി വിപുലീകരണം അടക്കമുള്ള കാര്യങ്ങളില്‍ പ്രാഥമിക ചര്‍ച്ചയും ഇന്നത്തെ യോഗത്തില്‍ നടന്നേക്കും. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കല്‍, ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിലെ നിലപാട് രൂപീകരണം തുടങ്ങി വിവിധ വിഷയങ്ങളും ചര്‍ച്ചയാകും.

പി വി അന്‍വറിന്റെ യുഡിഫ് പ്രവേശനം തത്കാലം ചര്‍ച്ച ചെയ്യേണ്ടതില്ല എന്നാണ് മുന്നണിയിലെ ഏകദേശ ധാരണ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുള്ളില്‍ ഉണ്ടാകേണ്ട ധാരണകളാകും പ്രധാനമായും ചര്‍ച്ചയാകുക എന്നാണ് റിപ്പോര്‍ട്ട്.

Related News