കൊച്ചി റിഫൈനറി അപകടം; സമീപപ്രദേശങ്ങള്‍ താമസ യോഗ്യമോയെന്ന് പരിശോധിക്കും, മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട്

  • 09/07/2025

അമ്ബലമുകള്‍ കൊച്ചി റിഫൈനറിയിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. കമ്ബനിയുടെ ദുരന്തനിവാരണ രൂപരേഖ പരിശോധിച്ച്‌ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി ഒരാഴ്ചയ്ക്കകം പുതിയ രൂപരേഖ സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍, ഹസാര്‍ഡ് അനലിസ്റ്റ്, കമ്ബനി ഡിഎം പ്ലാന്‍ കോഡിനേറ്റര്‍ എന്നിവര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. മനോജിന്റെ നേതൃത്വത്തില്‍ കമ്ബനി സെക്യൂരിറ്റി ഓഫീസര്‍, ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, കെഎസ്‌ഇബി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെയാണ് ഇതു സംബന്ധിച്ച്‌ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയത്.

Related News