മലപ്പുറത്ത് നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള യുവതി മരിച്ചു; സംസ്‌ക്കരിക്കാനുള്ള ശ്രമം തടഞ്ഞ് ആരോഗ്യവകുപ്പ്

  • 09/07/2025

നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള സ്ത്രീ മരിച്ചു. കോട്ടക്കല്‍ സ്വദേശിനിയാണ് മരിച്ചത്. മങ്കടയില്‍ നിപ ബാധിച്ച്‌ മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്ബര്‍ക്കപ്പട്ടികയിലായിരുന്നു.

ഇന്ന് ഉച്ചയോടെ ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, മൃതദേഹം സംസ്‌ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്ബര്‍ക്കപ്പട്ടികയില്‍ 241 പേരാണുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ചുപേരെ ഐസിയുവിലാണ് പ്രവേശിപ്പിച്ചത്. പാലക്കാട്ടെ നിപ രോഗിയുടെ സമ്ബര്‍ക്കപ്പട്ടികയില്‍ 142 പേരാണ് നിരീക്ഷണത്തിലുള്ളത്.

Related News