ഡിയോളും എഡിസണും ഉറ്റ സുഹൃത്തുക്കള്‍, റിസോര്‍ട്ടില്‍ ഇരുന്നും ഡാര്‍ക്ക്‌ നെറ്റ് ഉപയോഗിച്ചു; 'കെറ്റാമെലോണി'ല്‍ നിര്‍ണായക കണ്ടെത്തലുകള്‍

  • 04/07/2025

കെറ്റാമെലോണ്‍ ഡാർക്ക്‌നെറ്റ് ലഹരി ഇടപാടില്‍ ഇടുക്കി പഞ്ചാലിമേട് റിസോർട്ട് കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താൻ നാർകോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ (എൻസിബി). അറസ്റ്റിലായ റിസോർട്ട് നടത്തിപ്പ്കാരൻ ഡിയോള്‍ എഡിസന്റെ ഉറ്റ സുഹൃത്തെന്നും കണ്ടെത്തല്‍. ഒന്നര വർഷമായി മാസത്തില്‍ ഒരു തവണയെങ്കിലും ഡിയോളും എഡിസനും റിസോർട്ടില്‍ ഒത്തു ചേർന്നിരുന്നു. റിസോർട്ടില്‍ ഇരുന്നും ഡാർക്ക്‌ നെറ്റ് ഉപയോഗിച്ചു എന്ന് എൻസിബിയുടെ കണ്ടെത്തല്‍.

ഡിയോള്‍ നേരത്തെയും ലഹരി ഇടപാടില്‍ പിടിയിലായിരുന്നു. എഡിസനൊപ്പം പിടിയിലായ അരുണ്‍ തോമസാണ് ലഹരി പാർസലുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഒടുവില്‍ വന്ന പാർസലും പോസ്റ്റ്‌ ഓഫീസില്‍ നിന്ന് ശേഖരിച്ചത് അരുണ്‍. പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ സമർപ്പിച്ച്‌ എൻസിബി. തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Related News