കണ്ണൂരില്‍ സഹോദരങ്ങളായ ബിജെപി പ്രവര്‍ത്തകരെ കൊല്ലാൻ ശ്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകര്‍ക്ക് 7 വര്‍ഷം തടവ്

  • 02/07/2025

കണ്ണൂരില്‍ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 12 സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവ്. മുതുകുറ്റി സ്വദേശി രഞ്ജിത്ത്, സഹോദരൻ രജീഷ് എന്നിവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി വിധി.

കേസില്‍ ആകെ 13 പ്രതികളാണുള്ളത്. വിചാരണയ്ക്ക് ഹാജരാവാതിരുന്ന ഒന്നാം പ്രതി വിനുവിന്റെ കേസ് കോടതി പ്രത്യേകം പരിഗണിക്കും. 2015 ഫെബ്രുവരി 25ന് രഞ്ജിത്ത്, രജീഷ് എന്നിവരെ ആക്രമിച്ച കേസ്. പത്ത് വർഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി.

Related News