'മുറിയിലേക്ക് മാറ്റിയപ്പോള്‍ വയറു വീര്‍ത്തതായി തോന്നി, ചേട്ടന്റെ നില വഷളായി'; മരണം ചികിത്സാ പിഴവ് മൂലമെന്ന് സഹോദരന്‍

  • 02/07/2025

നടുവേദനയ്ക്കുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി സഹോദരന്‍. ചോറ്റാനിക്കര പഞ്ചായത്തിലെ കടുങ്ങമംഗലത്ത് ഞാളിയത്ത് വീട്ടില്‍ ബിജു തോമസ് (54) ആണ് തിങ്കളാഴ്ച മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് തന്റെ സഹോദരന്‍ മരിച്ചതെന്നാണ് ബിനു തോമസിന്റെ ആരോപണം.

വീട്ടില്‍ ഒരു ചെറിയ കാറ്ററിംഗ് യൂണിറ്റ് നടത്തിയിരുന്ന ബിജു നടുവേദനയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. കുടുബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്‌എസ്) പ്രകാരം എടത്തല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 'ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് ശേഷം ആശുപത്രിയുടെ അശ്രദ്ധ മൂലമാണ് എന്റെ സഹോദരന്‍ മരിച്ചത്,'-ബിനു തോമസ് പറഞ്ഞു.

Related News