എസ്‌എഫ്‌ഐക്ക് പുതിയ നേതൃത്വം; ആദര്‍ശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി

  • 29/06/2025

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയേയും ജനറല്‍ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയേയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളേയും സമ്മേളനം തെര‍ഞ്ഞെടുത്തു.

കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജി. എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യ ജോ. സെക്രട്ടറിയുമായിരുന്നു. ‍ഡല്‍ഹി ജനഹിത് ലോ കോളജില്‍ എല്‍എല്‍ബി അവസാന വർഷ വിദ്യാർഥിയാണ് ആദർശ്. പശ്ചിമ ബംഗാള്‍ ജാദവ്പുർ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

Related News