സ്‌കൂളുകളിലെ സൂംബ ഡാൻസുമായി ബന്ധപ്പെട്ട് മതത്തിന്റെ പേരില്‍ കള്ള പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ. ഇത്തരം ജല്‍പനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് സംസ്ഥാന സെക്രട്ടറിയും പ്രസിഡൻ്റും ഇന്ന് പ്രതികരിച്ചു. സൂംബ ഡാൻസുമായി മുന്നോട്ട് പോകാൻ സർക്കാരിന് ശക്തമായ പിന്തുണ നല്‍കും. മതത്തെ കൂട്ടു പിടിച്ചു നടക്കുന്നത് ഹീനമായ ശ്രമങ്ങളാണ്.
കേരളത്തെ പിന്നോട്ട് തിരിച്ചു കൊണ്ടു പോകാനുള്ള നീക്കമാണിത്. സൂംബയില്‍ എവിടെയാണ് അല്‍പ വസ്ത്രം ധരിക്കുന്നത്? എംഎസ് എഫിന്റെ എത്ര പരിപാടികളില്‍ ഡാൻസ് നടക്കുന്നുണ്ട്? വർഗീയത പറയുന്നതില്‍ കെഎം ഷാജിക്ക് പഠിക്കുകയാണ് എംഎസ്‌എഫെന്നും വികെ സനോജും വി വസീഫും വാർത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?