ഷര്‍ട്ടിന് പിന്നില്‍ കുത്തിവരച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം, 5 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  • 25/06/2025

 പത്തനംതിട്ട എഴുമറ്റൂരില്‍ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികള്‍ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയില്‍ പെരുമ്ബെട്ടി പൊലീസ് കേസെടുത്തു. സ്കൂളിലെ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികള്‍ക്കെതിരെയാണ് കേസ്. പൊലീസ് കേസെടുത്തതിനു പിന്നാലെ വിദ്യാർഥികളെ സ്കൂളില്‍ നിന്ന് സസ്പെൻഡ് ചെയ്തു. എഴുമറ്റൂർ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥി അഭിനവ് വി പിള്ളയ്ക്കാണ് സഹപാഠികളുടെ ക്രൂരമർദ്ദനമേറ്റത്.

ക്ലാസിലിരിക്കുമ്ബോള്‍ ഷർട്ടിനു പുറകില്‍ കുത്തിവരച്ചത് ചോദ്യം ചെയ്തതിനു ആയിരുന്നു മർദ്ദനം. രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് 5 സഹപാഠികള്‍ക്കെതിരെ പെരുമ്ബെട്ടി പൊലീസ് കേസടുത്തത്. വിദ്യാർഥികളെ ഉടൻ ജുവനയില്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കും. സഹപാഠികളുടെ മർദ്ദനത്തില്‍ കണ്ണിനും ചെവിക്കും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Related News