യുഡിഎഫിന് വോട്ട് കുറഞ്ഞു, വര്‍ഗീയ, തീവ്രവാദ ശക്തികളെ ചേര്‍ത്തുനിര്‍ത്തി നേടിയ വിജയം; എം വി ഗോവിന്ദന്‍

  • 23/06/2025

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയം സംബന്ധിച്ച്‌ പരിശോധിക്കും. ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കും. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അതും ചെയ്യും. വര്‍ഗീയ, തീവ്രവാദ ശക്തികളെ ചേര്‍ത്തുനിര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലൂടെയാണ് യുഡിഎഫ് വിജയിച്ചതെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണത്തെ അപേക്ഷിച്ച്‌ യുഡിഎഫിന് വോട്ട് കുറഞ്ഞതായും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞടെുപ്പില്‍ യുഡിഎഫിന് 78527 വോട്ടാണ് ലഭിച്ചത്. ഇത്തവണ കിട്ടിയത് 77,057 ആണ്. കഴിഞ്ഞതവണ കിട്ടിയ വോട്ട് ഇത്തവണ നിലനിര്‍ത്താന്‍ സാധിച്ചില്ല. ഏകദേശം 1400 വോട്ടുകളുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രീയമായി ജയിച്ച്‌ കയറാന്‍ സാധിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ അല്ല നിലമ്ബൂര്‍ നിയോജക മണ്ഡലം. നിലമ്ബൂരില്‍ കഴിഞ്ഞ കുറെ നാളുകളായി മത്സരിച്ച സന്ദര്‍ഭങ്ങളില്‍ ഓരോ ഘട്ടങ്ങളിലും ലഭിച്ച വോട്ടുകള്‍ പരിശോധിക്കുമ്ബോള്‍ പുറമേ നിന്ന് കിട്ടിയ വോട്ടുകള്‍ കൂടി ലഭിച്ചപ്പോഴാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഇത്തവണ എന്‍ഡിഎയ്ക്ക് 8706 വോട്ടുകള്‍ ആണ് ലഭിച്ചത്. കഴിഞ്ഞ തവണ 12,284 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

Related News