നാലു റൗണ്ടുകളിലും നേരിയ മുന്‍തൂക്കം, ആര്യാടന്റെ ലീഡ് 3000 കടന്നു; കരുത്തുകാട്ടി അന്‍വര്‍

  • 22/06/2025

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മൂവായിരത്തിലധികം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫിന് സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. മൂത്തേടത്ത് പഞ്ചായത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തന്നെയാണ് മുന്‍തൂക്കം.

എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ആര്യാടന്‍ ഷൗക്കത്തിന് നേടാന്‍ കഴിഞ്ഞില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ അടക്കം വോട്ട് ചോര്‍ന്നോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ കൂടുതല്‍ വോട്ടുകള്‍ പെട്ടിയിലാക്കുന്ന കാഴ്ചയാണ് കണ്ടത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അന്‍വര്‍ 5000ലധികം വോട്ടുകളാണ് നേടിയത്.

Related News