മദ്യപിച്ച്‌ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍; കുട്ടികളെ സ്‌കൂളിലെത്തിച്ചത് പൊലീസ്

  • 20/06/2025

മദ്യപിച്ച്‌ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളിലെത്തിച്ച്‌ പൊലീസ്. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്‌കൂളിലെ ബസ് ഡ്രൈവര്‍ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നത് കൊണ്ട് പൊലീസ് ഡ്രൈവര്‍ തന്നെ കുട്ടികളെ സ്‌കൂളിലെത്തിക്കുകയായിരുന്നു. 

ഇലന്തൂര്‍ കുഴിക്കാല സിഎംഎസ് എച്ച്‌എസ്‌എസ് സ്‌കൂളിലെ ബസിലാണ് ഡ്രൈവര്‍ മദ്യപിച്ചെത്തിയത്. പതിവ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷന് സമീപത്ത് വെച്ച്‌ നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യ ലഹരിയിലാണെന്ന് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഇക്കാര്യം തെളിയുകയും ചെയ്തു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടികളെ സ്‌കൂളില്‍ എത്തിക്കുകയായിരുന്നു.

Related News