കെഎസ്‌ആര്‍ടിസിയില്‍ ഇനി മൊബൈല്‍ ബെല്ലടിക്കും, ലാൻഡ് ഫോണിനോട് വിട പറഞ്ഞ് കോര്‍പ്പറേഷൻ

  • 19/06/2025

ഈ നമ്ബർ നിലവില്ല എന്നും കൂ കൂ എന്ന ശബ്ദം കേള്‍ക്കുന്നതും ഒക്കെയായി ഫോണ്‍ കിട്ടാതെ, കെ എസ് ആർ ടി സിയില്‍ നിന്ന് വിവരങ്ങള്‍ അറിയാൻ കഴിയാതെ യാത്രക്കാർ വലയുന്ന കാലത്തിന് അവസാനമാകുന്നു. ഇനി കെ എസ് ആർ ടി സി പരിധിക്കകത്ത് തന്നെ കാണുമെന്ന് പ്രതീക്ഷാവുന്ന മാറ്റങ്ങളാണ് ഔദ്യോഗിക തലത്തില്‍ നടപ്പാക്കാനൊരുങ്ങുന്നത്. 

ജൂലൈ ഒന്ന് മുതല്‍, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി) ബസ് ഡിപ്പോകളിലുടനീളം ലാൻഡ് ഫോണുകള്‍ നിർത്തലാക്കാനും സമർപ്പിത മൊബൈല്‍ നമ്ബറുകള്‍ ഉപയോഗിക്കാനും ഒരുങ്ങുന്നു. 

കെഎസ്‌ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി എസ് പ്രമോജ് ശങ്കറിന്റെ നിർദ്ദേശപ്രകാരം വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്.

Related News