'അൻവര്‍ പിടിക്കുക എല്‍ഡിഎഫ് വോട്ട്, അതിനനുസരിച്ച്‌ യുഡിഎഫിന്‍റെ ഭൂരിപക്ഷം കൂടും'; എംവി ഗോവിന്ദന്‍റെ ആര്‍എസ്‌എസ് പരാമര്‍ശം നന്നായെന്നും അബ്ദുള്‍ വഹാബ്

  • 18/06/2025

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുള്‍ വഹാബ് എം പി. സ്വതന്ത്ര സ്ഥനാർഥിയായി മത്സരിക്കുന്ന മുൻ എം എല്‍ എയായ പി വി അൻവർ പിടിക്കുക എല്‍ ഡി എഫിന്‍റെ വോട്ടുകളായിരിക്കും. അൻവർ പിടിക്കുന്ന വോട്ടുകള്‍ക്കനുസരിച്ച്‌ യു ഡി എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കൂടുമെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഷൗക്കത്ത് ജയിക്കുമെന്നും മുസ്ലിം ലീഗ് നേതാവ് കൂട്ടിച്ചേർത്തു. ആർ എസ് എസ് സഹകരണം സംബന്ധിച്ചുള്ള സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പരാമർശം നന്നായെന്നും, ഞങ്ങള്‍ അവരെ കുറിച്ച്‌ പറഞ്ഞത് അവർ തന്നെ ഇപ്പോള്‍ സമ്മതിച്ചെന്നും അബ്ദുള്‍ വഹാബ് വിവരിച്ചു. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ സ്ഥാനാർത്ഥികളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യു ഡി എഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പി വി അൻവർ പ്രതികരിച്ചു. വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സി പി എം സെക്രട്ടറിയേറ്റിലേക്കും പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു.

Related News