ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്ബോള്‍ നിലമ്ബൂരില്‍ 8 ശതമാനം പോളിങ്; പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ അറിയിച്ചും സ്വരാജും ഷൗക്കത്തും

  • 18/06/2025

നിലമ്ബൂരില്‍ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറില്‍ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്.

കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. അതിനിടെ, നേരില്‍ കണ്ടപ്പോള്‍ പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ അറിയിച്ചും സ്വരാജും ഷൗക്കത്തും രംഗത്തെത്തി. വീട്ടികുത്ത് ബൂത്തില്‍ ആയിരുന്നു സ്ഥാനാർഥികള്‍ തമ്മില്‍ കണ്ടു മുട്ടിയത്. ഇരുവരും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിച്ചിരുന്നു. 263 ബൂത്തുകളിലായി വിധിയെഴുതുന്നത് 2.32 ലക്ഷം വോട്ടർമാരാണ്.

Related News