ക്ലീനിംഗ് ലിക്വിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ നാടുകടത്തും

  • 17/06/2025



കുവൈത്ത് സിറ്റി: ക്ലീനിംഗ് ദ്രാവകം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസി രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസിയെ ആദ്യം സബാഹ് അൽ സലേം ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി അദാൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 25 വയസ്സുകാരനായ ഇയാളുടെ ശരീരത്തിൽ ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഉടൻതന്നെ ആമാശയം കഴുകി വൃത്തിയാക്കുന്ന ചികിത്സയ്ക്ക് വിധേയനാക്കി. ആത്മഹത്യക്ക് ശ്രമിച്ചതായി പ്രവാസി സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. വൈദ്യസഹായം ലഭിച്ച് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന്, ആത്മഹത്യാശ്രമം രേഖപ്പെടുത്തി അധികൃതർ അന്വേഷണം ആരംഭിച്ചു. പ്രവാസിയെ നാടുകടത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും, രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിൽ വിലക്കുള്ളവരുടെ പട്ടികയിൽ ഇയാളുടെ പേരും ഉൾപ്പെടുത്തിയേക്കാമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Related News