പൂച്ചയെ രക്ഷിക്കാന്‍ ബൈക്ക് നിര്‍ത്തി റോഡിലിറങ്ങി, തൃശൂരില്‍ യുവാവ് കാറിടിച്ച്‌ മരിച്ചു

  • 08/04/2025

മണ്ണുത്തിയില്‍ റോഡില്‍ അകപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കാറിടിച്ച്‌ മരിച്ചു. മണ്ണുത്തി കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. 

മണ്ണുത്തി റോഡില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ബൈക്ക് യാത്രികനായ സിജോയുടെ ശ്രമം. ഇതിനായി ബൈക്ക് നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. പരിക്കേറ്റ സിജോയെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related News